ആധാരം എഴുത്ത് അസോസിയേഷൻ (AKDW&SA) എടപ്പാൾ യൂണിറ്റ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.പി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സന്ദീപ് പുതുമന അധ്യക്ഷനായി. സെക്രട്ടറി ടി.വി. പ്രകാശൻ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി. മുഹമ്മദലി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ടി.വി. പ്രകാശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.പി. ഹരിനാരായണൻ വരവ്–ചെലവ് കണക്കും അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.പി. അച്ചുതൻ, സംസ്ഥാന ട്രഷറർ സി.പി. അശോകൻ, ജില്ലാ ട്രഷറർ പി. ശശിധരൻ, ജില്ലാ വൈസ് പ്രസിഡന്റ് സി. ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ പ്രസിഡന്റ് തെന്നാടൻ നാസർ സമ്മേളനത്തിന് ആശംസകൾ നേർന്ന് മടങ്ങി. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്ദീപ് പുതുമന (പ്രസിഡന്റ്), ടി.വി. പ്രകാശൻ (സെക്രട്ടറി), പ്രസന്ന കെ.പി. (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ട്രഷറർ പ്രസന്ന കെ.പി. നന്ദി പറഞ്ഞു.


