ചാലിശ്ശേരി:പൊന്നാനി എം. പി.അബ്ദുൾ സമദ് സമദാനി എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ മുക്കൂട്ട സെന്ററിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻ കുട്ടി നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ബാബു നാസർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദർ,മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ധി അവുങ്ങാട്ടിൽ,മജീദ് തച്ചറായിൽ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.


