നീറ്റ് പരീക്ഷയിൽ ഉന്നത വിജയത്തോടെ കേരള ഗവ :കോളജിൽ എം ബി ബി എസ് സീറ്റ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥിനി, എം.കെ റാഫിദയെ പന്താവൂർ ഇർശാദ് കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. മാണൂർ നടക്കാവ് മാടമ്പിക്കാട്ടിൽ റശീദ് - ഫാഥിമത്തുൽ ജസ്നിയ ദമ്പതികളുടെ മകളാണ് റഫീദ.
ചെയർമാൻ കേരള ഹസൻ ഹാജി , സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരി സംബന്ധിച്ചു


