നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ നിന്ന് ബാറ്ററിയും വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷ്‌ടിച്ചു. പാലയൂർ അറക്കൽ മുനീറിൻ്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മോഷണം നടന്നത്. കടപ്പുറം ഫോക്കസ് സ്കൂളിന് സമീപമായിരുന്ന വാഹനം നിർത്തിയിട്ടിരുന്നത്.വാഹനത്തിലുണ്ടായിരുന്ന ബാറ്ററി, എൽ.ഇ.ഡി ടി.വി, സബ് വൂഫർ, ആംപ്ലിഫയർ, സി.സി.ടി.വി ക്യാമറ, ടൂൾ കിറ്റ് എന്നിവയാണ് മോഷണം പോയത്. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. സംഭവത്തിൽ ചാവക്കാട് പോലീസിൽ പരാതി നൽകി.