ഗുരുവായൂർ ടെമ്പിൾ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒ വിഷ്ണുവിനാണ് മർദ്ദനമേറ്റത്
സംഭവത്തിൽ കണ്ണൂർ ചിറക്കൽ സ്വദേശി 44 വയസ്സുള്ള രഞ്ജിത്ത് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിൽ
ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
തെക്കേ നടയിലെ ഉപയോഗശൂന്യമായ കുളത്തിനു സമീപം സംശയാസ്പദമായി കണ്ട രഞ്ജിത്തിനെ സിപിഒ വിഷ്ണു ചോദ്യം ചെയ്തു. പ്രകോപിതനായ രഞ്ജിത്ത് ഇടിവള കൊണ്ട് വിഷ്ണുവിന്റെ തലയ്ക്ക് ഇടിച്ചു പൊട്ടിക്കുകയായിരുന്നു
തലക്ക് മുറിവേറ്റ വിഷ്ണുവിനെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തലയ്ക്ക് തുന്നി കെട്ടലുള്ള വിഷ്ണു ചികിത്സയിൽ തുടരുകയാണ്.


