കുന്നംകുളം താഴത്തെപാറയിൽ പ്രസവിച്ച തെരുവുനായ നടപ്പാതയിലൂടെ പോകുന്നവർ ജാഗ്രത പാലിക്കണം


 കുന്നംകുളം: താഴത്തെപാറ സെന്റ് തോമസ് പള്ളിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ തെരുവുനായ പ്രസവിച്ചതോടെ നടപ്പാതയിലൂടെ പോകുന്നവർ ഭീതിയിൽ. 


കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ചോളം പേർക്ക് നായയുടെ കടിയേറ്റതായി നാട്ടുകാർ പറയുന്നു.


കഴിഞ്ഞ ദിവസം കാണിപ്പയ്യൂർ സ്വദേശിക്ക് നായയുടെ കടിയേറ്റതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ഒഴിഞ്ഞ പറമ്പിൽ നിന്ന് ശബ്ദം കേട്ട് യാത്രക്കാർ നിൽക്കുമ്പോഴാണ് തള്ളനായ ഓടിയെത്തി ആക്രമിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.


പ്രദേശത്ത് കുട്ടികളടക്കമുള്ളവർ കാൽനടയായി സഞ്ചരിക്കുന്നതിനാൽ പ്രസവിച്ച നായയെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി മാറ്റാൻ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post