കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാൻ കോഴിക്കോട് ജില്ലയിലെ പ്രമുഖ വ്യക്തികൾ ഇനി തൂഫാൻ വാരിയേഴ്‌സ് അംഗങ്ങളായി.
കോഴിക്കോട് സിറ്റി പൊലീസ് സംഘടിപ്പിച്ച ദീപശിഖാ പ്രയാണത്തിന്റെയും മാരത്തൺ റാലിയുടെയും ഭാഗമായി നടന്ന ചടങ്ങിലാണ് പ്രമുഖരെ തൂഫാൻ വാരിയേഴ്‌സ് ആയി പ്രഖ്യാപിച്ചത്.
എം.ഡി.സി. പ്രസിഡൻറും ,ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാൻ വാരിയർ ബാഡ്ജ് അണിയിച്ചു.
എം. ഡി.സിയുടെ നേതൃത്വത്തിൽ തൂഫാൻ പദ്ധതിയുടെ തുടക്കം മുതൽ സ്കൂൾ ,കോളേജ് തലങ്ങളിൽ ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളിൽ .പ്രസിഡൻ്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള പങ്കാളിത്തത്തിന് ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു
മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും ബാഡ്ജ് അണിഞ്ഞു.
എം.എൽ.എമാരായ കെ. ജയന്ത്, കെ. പ്രവീൺകുമാർ, എം.എ. റസാഖ്, മേയർ ഒ. സദാശിവൻ, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഇയ്യച്ചേരി പദ്മിനി, ടി.എം. രവീന്ദ്രൻ, പ്രൊഫ. ഒ.ജെ. ചിന്നമ്മ, റിട്ട. എസ്.പി. സുഭാഷ് ബാബു, വി.കെ.സി. റഫീഖ്, നടി വർഷ തുടങ്ങിയ പ്രമുഖരും ‘തൂഫാൻ വാരിയേഴ്‌സ്’ ആയി.
ലഹരിക്കെതിരായ സന്ദേശം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് എത്തിക്കുകയും യുവതലമുറയെ കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും നയിക്കുകയുമാണ് തൂഫാൻ വാരിയേഴ്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


