മലപ്പുറം :കോട്ടക്കൽ അരിച്ചോർ മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ
ഇന്നും , നാളെയുമായി (ശനി , ഞായർ) ആഘോഷിക്കും
ഇന്ന് വൈകിട്ട് ഏഴിന് സന്ധ്യാനമസ്കാരത്തിന് ശേഷം ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ മനു ബേബി പാലക്കാട്ട് നിർവ്വഹിക്കും
തുടർന്ന് ഫാ. മർക്കോസ് അറക്കൽ ആമുഖ സന്ദേശവും ഫാ. ഡോ. ജോസഫ് പരത്തുവയിൽ വചനസന്ദേശവും നൽകും.
തുടർന്ന് ആശീർവാദവും സ്നേഹവിരുന്നും നടക്കും.
നാളെ രാവിലെ 7.30ന് പ്രഭാതപ്രാർഥന , 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, ആശീർവാദം, അനുമോദന-യാത്രയയപ്പ് സമ്മേളനം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകും
പെരുന്നാളിന് വികാരി ഫാ. മനു ബേബി പാലക്കാട്ട്, ട്രസ്റ്റി ലെനിൻ ജോൺ ആറ്റുപുറത്ത്, സെക്രട്ടറി ജിബിൻ വർഗീസ് കക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകും


