തൃശൂർ മാന്ദാമംഗലം ചെറുകുന്നിൽ മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച 3 പേർ വനംവകുപ്പിന്റെ പിടിയിലായി. ചെറുകുന്ന് സ്വദേശികളായ ജിൻസൺ, ജിഷ്ണു, വിവേക് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ പരിസരത്ത് കണ്ട മലമ്പാമ്പിനെയാണ് ഇവർ പിടികൂടി വെട്ടി കഷ്ണങ്ങളാക്കി കറി വെച്ച് ഭക്ഷിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും എന്ന് മാന്ദാമംഗലം ഫോറസ്റ്റ് അധികൃതർ അറിയിച്ചു.