പനി ബാധിച്ച് പൂനയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു.


 പനി ബാധിച്ച് പൂനയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു.പോർക്കുളം പയ്യൂർ വീട്ടിൽ ബിജുപീറ്റർ മകൻ മെൽവിൻ ബിജു (22 വയസ്സ് ) ആണ് ഇന്നലെ പൂനയിൽ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ടൂൾ ആൻ്റ് ഡൈ കോഴ്സ് പൂർത്തിയാക്കിയ ശേഷം പൂനയിലെ ഒരു കമ്പനിയിൽ കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. മൃതദേഹം ബുധൻ രാവിലെ നാട്ടിലെത്തിക്കും.

സംസ്കാരം ഉച്ചക്ക് 2 മണിക്ക് കുന്നംകുളം അടുപ്പൂട്ടി വി.നാഗൽ സഭ സെമിത്തേരിയിൽ നടക്കും.

അമ്മ: മിനി ബിജു.

Post a Comment

Previous Post Next Post