കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു


 ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ആലംകോട് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എം. സതീശൻ ഉദ്ഘാടനം ചെയ്തു.


മുതിർന്ന അധ്യാപകരായ എ.പി. ശ്രീധരൻ, കെ. സൂര്യനാരായണൻ, കെ.എ. അമ്മിണി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.വി. സുബൈദ, എ.വി. ദിവാകരൻ, എം.പി. അംബികുമാരി, ഇ. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post