കെഎംപിയു പാലക്കാട് ജില്ലാ പ്രവർത്തക സംഗമം ഞായറാഴ്ച വടക്കഞ്ചേരിയിൽ

പാലക്കാട്: കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) പാലക്കാട് ജില്ലാ പ്രവർത്തക സംഗമം സെപ്തംബർ 27 ന് ഞായറാഴ്ച വടക്കഞ്ചേരിയിൽ . കെഎംപിയുവിന്റെ അർധവാർഷിക സമ്മേളനം എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമമാണ് വടക്കഞ്ചേരിയിൽ നടക്കുന്നത് .

രാവിലെ 10ന് ഹോട്ടൽ ടോൾ ഗേറ്റ് ( മലബാർ ഹോട്ടൽ) ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം തരൂർ എം.എൽ.എ പി.പി. സുമോദ് ഉദ്ഘാടനം ചെയ്യും. 
ആദരസദസ്സും മാധ്യമ സെമിനാറും നടക്കും.

കെഎംപിയു സംസ്ഥാന ജനറൽ സെക്രട്ടറി വി. സൈദ് മുഖ്യപ്രഭാഷണം നടത്തും.

വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എം. ജലീൽ , ബോബൻ ജോർജ് എന്നിവർ മുഖ്യാതിഥികളാകും.

മുതിർന്ന മാധ്യമപ്രവർത്തകരായ അബ്ദുൾഗുദ്ദുസിനേയും, സെബാസ്റ്റിനേയും ചടങ്ങിൽ ആദരിക്കും.

ജില്ലാ പ്രസിഡന്റ് ബേബിമുല്ലമംഗലം , ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എ. ജോർജ്, സംസ്ഥാന സമിതി അംഗങ്ങളായ സുരേഷ് വേലായുധൻ, എ.സി ഗീവർ ചാലിശ്ശേരി , ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി , വൈസ് പ്രസിഡൻ്റ് ടി.വി.എം അലി , ജില്ലാ രക്ഷാധികാരി സി. മൂസ പെരിങ്ങോട് , മേഖലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post