ബസിൽ നിന്ന് ഗർഭിണിയായ കോളേജ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറെയും കണ്ടക്‌ടറെയും ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി കണ്ടത്ത് വീട്ടിൽ പ്രകാശൻ, തളി പൂങ്ങാട്ട് വീട്ടിൽ കാളിദാസൻ എന്നിവരെയാണ് ചാവക്കാട് സ്റ്റേഷൻ ഓഫീസർ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ബുധനാഴ്‌ച രാവിലെ 8.30-ഓടെയാണ് അപകടം സംഭവിച്ചത്. ചാവക്കാട് തെക്കേ ബൈപ്പാസിലെ കൊടുംവളവിൽ ബസ് തിരിക്കുന്നതിനിടെയാണ് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്. വളവിൽ ബസ് തിരിക്കുന്നതിനിടെ കമ്പിയിൽ പിടിച്ചുനിന്നിരുന്ന യുവതിയുടെ പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മുഖത്തും കൈകാലുകളിലും പരിക്കേറ്റ ഫാത്തിമയെ ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ തോതിൽ രക്തസ്രാവമുണ്ടായെങ്കിലും ഗുരുതരമായ പരിക്കുകളില്ലാത്തതിനാൽ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർഥിനിയായ ഫാത്തിമ മൂന്ന് മാസം ഗർഭിണിയാണ്. കോളേജിലേക്ക് പോകുന്നതിനായി ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിൽ കയറിയതായിരുന്നു