എടപ്പാൾ : ഇ ടി കുഞ്ഞനെപ്പോലുളള വിപ്ലവകാരികളും സാമൂഹിക പരിഷ്കര്‍ത്താക്കളും നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് പുതിയ തലമുറ അനുഭവിക്കുന്ന നേട്ടങ്ങളെന്ന് അഡ്വ കെ വിജയന്‍ അഭിപ്രായപ്പെട്ടു .
അധ്യാപകദിനത്തോടനുബന്ധിച്ച് സമത്വവാദ സംഘം സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇ ടി കുഞ്ഞന്‍ അക്ഷരാങ്കണം പുരസ്കാരം ഇ ടി കുഞ്ഞന്‍റെ മകന്‍ ഇ ടി ചന്ദ്രന്‍ അധ്യാപക ദമ്പതികളായ പി പി വാസുദേവന്‍ , സാവിത്രി എന്നിവര്‍ക്ക് സമ്മാനിച്ചു . . എം ടി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കവി ഡോ. ഹരിയാനന്ദ കുമാര്‍ പൊന്നാടയണിയിച്ചു. താജിഷ് ചേക്കോട് അധ്യാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന കൊല്ലക്കണ്ണന്‍ ചാത്തന്‍ മാസ്റ്ററെ അനുസ്മരിച്ചു. ചിത്രകാരന്‍ മുരളി വിരിത്തറയില്‍ ആദരപ്രഭാഷണം നടത്തി .എ ടി വിനോദ് , കെ കെ ജിഷാദ് , സുമേഷ് നിഹാരിക , കെ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. ഗായകന്‍ എടപ്പാള്‍ വിശ്വന്‍ , പി പി വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു...


