തിരുവനന്തപുരം: അന്തരീക്ഷ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ മൂന്നു ദിവസം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടൂം അൾട്രാ വയലറ്റ് (യു.വി)ര്ശമികളുടെ വികിരണത്തോതും ഉയർന്നിട്ടുണ്ട്.
സൂപ്പർ എൽനിനോ പ്രതിഭാസത്തിൻ്റെ പശ്‌ചാത്തലത്തിൽ മഴമേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിനു വലിയ ഭീഷണി സൃഷ്ടിക്കുന്നത്. ഒപ്പം സൂര്യരശ്‌മികൾ ലംബമായി പതിക്കുന്നതും ചൂട് വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചിന്
പുനലൂരിലാണ് കടുത്ത ചൂട് രേഖപ്പെടുത്തിയത്
16.2 ഡിഗ്രി സെൽഷ്യസ്. സാധാരണയേക്കാൾ 4.7 ഡി ഗ്രി സെൽഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്നിട്ടുണ്ട്. യു.വി. ഇൻഡകസ് ഏഴു മുതൽ എട്ടുവരെയാ
യി. സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൊടുംചൂട് കാരണമാകുമെന്നതി നാൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.


