കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്മാര്‍ട്ട് പി ഡി എസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ തരത്തില്‍പെട്ട റേഷന്‍ കാര്‍ഡുകളിലും മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. നിലവില്‍ പല റേഷന്‍ കാര്‍ഡുകളിലും ചേര്‍ത്തിട്ടുള്ള നമ്പറുകള്‍ ഉപയോഗത്തിലില്ലാത്തതോ ഇപ്പോള്‍ കൈവശമില്ലാത്തതോ ആണ്.
ഇത് പ്രവര്‍ത്തന ക്ഷമമായിട്ടുള്ള, റേഷന്‍ കാര്‍ഡിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ നമ്പര്‍ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും ചേര്‍ക്കേണ്ടതാണ്. റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 2026 സെപ്റ്റംബര്‍ 30 നുള്ളില്‍ ഫോണ്‍ നമ്പര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരമോ സിറ്റിസണ്‍ പോര്‍ട്ടലുകളിലൂടെയോ ജനസേവാ കേന്ദ്രങ്ങള്‍ മുഖാന്തിരമോ ചെയ്യാവുന്നതാണ്.


