ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

അർഹരായവരുടെ കൈകളിൽ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്.) എടപ്പാൾ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.സി.പി.ഐ.എം. എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.കെ.എസ്. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി. മണി അധ്യക്ഷയായി. കെ.പി. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ബാബു, സി.കെ. പ്രകാശൻ, പി. വിജയൻ, വി.പി. ബേബി, കെ.വി. അയ്യപ്പൻ, സുബ്രഹ്മണ്യൻ, സി.കെ. ബാബു എന്നിവർ സംസാരിച്ചു. എം. അജയ്ഘോഷ് സ്വാഗതവും എ.പി. മോഹനൻ നന്ദിയും പറഞ്ഞു. ഒ.പി. കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഭാരവാഹികളായി സി.പി. മണി (പ്രസിഡന്റ്), ചേകനൂർ മോഹനൻ (സെക്രട്ടറി), ഒ.പി. കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post