മൂക്കുതലയിൽ ‘പുനർഭവം’ പദ്ധതിക്ക് തുടക്കം

ചങ്ങരംകുളം : മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘പുനർഭവം’ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പി.ടി.എ പ്രസിഡന്റ് പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയ്ക്ക് ശേഷം ഐ.ടി ലാബിൽ ശേഖരിക്കുന്ന പഴയ നോട്ടുബുക്കുകളിലെ ഉപയോഗയോഗ്യമായ പേജുകൾ വിവിധ ഘട്ടങ്ങളിലായി ശേഖരിച്ച് ബൈൻഡ് ചെയ്ത് പുതിയ നോട്ടുബുക്കുകളാക്കി മാറ്റുന്നതാണ് ‘പുനർഭവം’ പദ്ധതി.

ചടങ്ങിൽ പ്രധാനാധ്യാപിക ജീന അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ പി.കെ. ശശികുമാർ, ഡെപ്യൂട്ടി എച്ച്.എം രാജി, സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയദേവ്, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ മീനാംബിക എന്നിവർ സംസാരിച്ചു. ജെ.ആർ.സി കൗൺസിലർ പി.എൻ. ബീന സ്വാഗതവും വി.ജെ. ശാലിനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post