ഗുരുവായൂരിൽ രണ്ടുമാസമായി അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം



ഗുരുവായൂർ പൂക്കോട് താഴിശ്ശേരിയിൽ രണ്ടുമാസമായി അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം. താഴിശ്ശേരി മേലേടത്തയിൽ ഹംസയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.ഹംസയും കുടുംബവും രണ്ടുമാസമായി ഗൾഫിലായിരുന്നു. നാളെ കുടുംബം നാട്ടിലേക്ക് മടങ്ങാനിരിക്കെ, വീട് വൃത്തിയാക്കാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. വീടിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി. വിലപിടിപ്പുള്ള വാച്ചുകളും മൊബൈൽ ഫോണുകളും ഉണ്ടായിരുന്നെങ്കിലും ഇവ നഷ്‌ടപ്പെട്ടിട്ടില്ല. മോഷ്ടാക്കളുടേതെന്ന് കരുതുന്ന കാവിമുണ്ട് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഗുരുവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
 

Post a Comment

Previous Post Next Post