അക്കിക്കാവിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടന്നു


 ക്ഷീരവികസന വകുപ്പും അക്കിക്കാവ് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി, ക്ഷീര സംഘം പ്രസിഡന്റ് :എൻ.രാധാക്യഷ്‌ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജോതിഷ് ഉൽഘാടം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് ക്ഷീര വികസന ഓഫീസർ .റെജി.എ.ജെ വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രേഖജയറാം, മെമ്പർമാരായ പി.പ്രവീൺ കുമാർ, കെ.ഉണ്ണികൃഷ്ണൻ, വെറ്ററിനറി ഡോ: അഖില, സംഘം സെക്രട്ടറി .നിഷ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post