കെ.എം.പി.യു പാലക്കാട് ജില്ലാ പ്രവർത്തക സംഗമവും , ആദര സദസ്സും നടത്തി


 വടക്കഞ്ചേരി:പത്ര ദൃശ്യ ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ  കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ പ്രവർത്തക സംഗമവും ആദരസദസ്സും നടത്തി


 ഞായറാഴ്ച രാവിലെ പാലക്കാട് വടക്കഞ്ചേരി ടോൾ പ്ലാസഓഡിറ്റോറിയത്തിൽ നടന്ന  പ്രവർത്തകസംഗമം 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു



 ജില്ലാ പ്രസിഡന്റ് എം.വി. ബേബി മുല്ലമംഗലം അധ്യക്ഷത വഹിച്ചു. കെ.എം.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ത്, കേരള വ്യാപാരി വ്യവസായ സംരക്ഷണ സമിതി ചെയർമാൻ ബോബൻ ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.


വടക്കഞ്ചേരിയിലെ മുതിർന്ന മാധ്യമപ്രവർത്തകരായ അബ്ദുൽ ഖുദ്ദൂസ്, സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു.


പഞ്ചായത്ത് പ്രസിഡൻ്റ് സി പ്രസാദ്  ,   KMPU സംസ്ഥാന ദാരവാഹികളായ വി. സെയ്ത്, എ.എ. ജോർജ്, മത്തായി കേരളം , ബോബൻ ജോർജ്  ജില്ലാ പ്രസിഡൻറ് എം.വി ബേബി , സെക്രട്ടറി കെ.ജി സണ്ണി , സംസ്ഥാന  സമിതി അംഗങ്ങളായ സുരേഷ് വേലായുധൻ , എ .സി ഗീവർ ചാലിശേരി എന്നിവർ   പൊന്നാട അണിയിച്ച് ആദരിച്ചു.

 മാധ്യമപ്രവർത്തനത്തിനൊപ്പം കൊടും വിശപ്പിൻ്റെ വേദനയിൽ തെരുവുനായയുടെ പച്ചയിറച്ചി കഴിക്കേണ്ടിവന്ന മനുഷ്യനെ അഭയം കേന്ദ്രത്തിലെത്തിച്ച് മാതൃക പ്രവർത്തനം നടത്തിയ  ജില്ല എക്സ്ക്യൂട്ടീവ് അംഗം സി.എ. ഇസ്മായിൽ, തൃത്താല മേഖല വൈസ് പ്രസിഡൻ്റ് ശിവപ്രസാദ് എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ത് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. 


കെ.എം.പി.യു അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു പരീക്ഷയിൽ മികച്ച മാർക്ക് നേടിയ വാഫിയ നാസ്നീനുള്ള പുരസ്കാരം സംസ്ഥാന വൈസ് പ്രസിഡന്റ് മത്തായി കേരളയിൽനിന്ന് എസ്.എം. അൻവർ ഏറ്റുവാങ്ങി.


ജില്ലാ രക്ഷാധികാരി സി. മൂസ പെരിങ്ങോട്, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി.എം. അലി, ജില്ലാ ജോ സെക്രട്ടറി വി.എം സുലൈമാൻ  എക്സിക്യൂട്ടീവ് അംഗം എസ്.എം. അൻവർ, ഇസ്മായിൽ പെരുമണ്ണൂർ, വി രഘുകുമാർ , സംസ്ഥാന സമിതി അംഗങ്ങളായ സുരേഷ് വേലായുധൻ, പ്രേമദാസൻ പിടാവന്നൂർ, എ.സി. ഗീവർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു

ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി സ്വാഗതവും , ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post