കെ.എസ്.കെ.ടി.യു. കുന്നംകുളം ഏരിയ സമ്മേളനം; സമാപന റാലിയും, പൊതുസമ്മേളനവും നടന്നു


 കെ.എസ്.കെ.ടി.യു. കുന്നംകുളം ഏരിയ സമ്മേളനം സമാപന റാലിയും, പൊതുസമ്മേളനവും നടന്നു. കുറുക്കൻ പാറ വി.എസ്. അച്ചുതാനന്ദൻ നഗറിൽ കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. ജയൻ ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം.എസ്, വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു. ജില്ല സെക്രട്ടറി ടി.കെ. വാസു, കർഷക സംഘം ജില്ലാ ജോ : സെക്രട്ടറി എം.എൻ. സത്യൻ,സിപിഐ.എം. ഏരിയ സെക്രട്ടറി കൊച്ചനിയൻ, സി.ഐ.ടി.യു. ഏരിയ പ്രസിഡണ്ട് പി.ജി. ജയപ്രകാശ്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എം.ബി. പ്രവീൺ, ഏരിയ ട്രഷറർ കെ.ജി. പ്രമോദ്, സംഘാടക സമിതി കൺവീനർ സി.കെ. ലിജീഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ബി ഷിബു സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post