ചാത്തനൂർ:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ‘കായിക മിത്രം’ പദ്ധതിക്ക് ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ‘സുവർണ സ്മൃതി’ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൃത്താല എം.എൽ.എ വി.ടി. ബൽറാം പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ റെനിൻ എട്ടടിയിൽ, പി.എം. കാസിം, സാഹിറ സുലൈമാൻ, ജിഷ കെ.പി., എം.പി. ദാരുവൻ, പി. സുരേന്ദ്രൻ, ഫൗസിയ ടീച്ചർ, ഗോപിക ജയേഷ്, ബ്ലോക്ക് മെമ്പർ അബ്ദുൽ റഹിമാൻ, മുൻ മെമ്പർ പി.എ. വാഹിദ് എന്നിവർ സംസാരിച്ചു.
വിദ്യാർഥികളിൽ കായികക്ഷമത വളർത്തുന്നതിനും കായിക പരിശീലനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ അമ്പിളി സ്വാഗതവും, പ്രധാനാധ്യാപിക എം ബിന്ദു നന്ദിയും പറഞ്ഞു.


