ഹരിതമിത്രം: നന്നംമുക്ക് പഞ്ചായത്തിന് ജില്ലാതല അംഗീകാരം


 എടപ്പാൾ: ഹരിതമിത്രം പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് ജില്ലാതല അംഗീകാരം. കഴിഞ്ഞ മൂന്ന് മാസത്തെ ഹരിതകർമസേന പ്രവർത്തനത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം നേടിയതിന് പിന്നാലെയാണ് ജില്ലാതല അംഗീകാരം ലഭിച്ചത്.


നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ 100 ശതമാനം യൂസർ ഫീ ശേഖരണത്തോടൊപ്പം 100 ശതമാനം സേവനവും പൂർത്തീകരിച്ച വാർഡ് അംഗം നിഷാ മുസ്തഫ ചാലുപറമ്പിലിനെയും ഹരിതകർമസേനാംഗങ്ങളായ ബിന്ദു, റീന എന്നിവരെയും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.


വളവന്നൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ 100 ശതമാനം യൂസർ ഫീ ശേഖരണവും സേവനവും പൂർത്തീകരിച്ച വാർഡ് അംഗം മുസ്തഫയെയും ഹരിതകർമസേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.


മാലിന്യസംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ ഊർജസ്വലമായ കർമപദ്ധതികൾ നടപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ്, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ്, ജോയിന്റ് ഡയറക്ടർ സിദ്ദിഖ്, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post