തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി അപകടം; മതിൽ തകർന്നു


 ​തൃശ്ശൂർ കുരിയച്ചിറയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി അപകടം. കാഞ്ഞിരപറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് ആംബുലൻസ് പാഞ്ഞുകയറിയത്. അപകടത്തിൽ വീടിൻറെ മതിലും സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്‌റ്റും പൂർണ്ണമായി തകർന്നു.

​ഡ്രൈവർ താഹിർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി തിരിച്ചു അമല ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.

Post a Comment

Previous Post Next Post