തുടർച്ചയായ അപകട മരണങ്ങൾ ,വിഷയത്തിൽ ഇടപ്പെട്ട് പഞ്ചായത്ത്


 അരുവായിയിൽ തുടർച്ചയായി ഉണ്ടാകുന്ന മരണത്തിൽ പൊതുമരാമത്തിന്റെ ഇടപെടലുകൾ അടിയന്തിരമായി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ടീച്ചർ എന്നിവർ രംഗത്തെത്തി.


പുതിയ ഭരണ സമിതി  അധികാരമേറ്റെടുത്ത് 3 മാസം കഴിഞ്ഞപ്പോൾ തന്നെ ഈ പ്രദേശത്തെ വിഷയം ചൂണ്ടി കാട്ടി പൊതുമരാമത്തിനു രേഖ മൂലം കത്തു നൽയിരുന്നു.

വിഷയം പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ വീണ്ടും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രമോദിനെ ഈ വിഷയം ധരിപ്പിച്ചിരുന്നു. 


ഇതിനെ തുടർന്ന് കുന്നംകുളം  പൊതു മരാമത്ത്  വകുപ്പിൽ നിന്ന് 



ഇന്ന് സംഭവ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഓവർസീയർമാരായ എം എം ഷാജി,ജൂലി പി വർഗീസ് എന്നിവർ എത്തിച്ചേർന്നു.



പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ  സംഭവസ്ഥലത്തിന്റെ സ്ഥിതിഗതി കളെ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുത്തി.


വൈസ് പ്രസിഡന്റ്‌ മിനി ഐപ്പ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


പ്രദേശത്തെ ഓട്ടോ 

ഡ്രൈവർമാർ,

നാട്ടുകാർ എന്നിവരും സംഭവ സ്ഥലത്തെത്തി.


ഇനിയൊരു അപകടമോ, മരണമോ ഉണ്ടാകാതിരിക്കാനും, ഒരു ജീവൻ പോലും പൊലിയാതിരിക്കാനുമാണ് മുൻ കരുതൽ എന്ന നിലയിൽ പഞ്ചായത്തിന്റെ ഇടപെടൽ എന്നും പഞ്ചായത്ത് പ്രസിഡന്റ് ജയശങ്കർ സൂചിപ്പിച്ചു.


തുടർന്ന് സ്ഥലം പരിശോധിച്ച ശേഷം പഴഞ്ഞി എം ഡി കോളേജിനു സമീപത്തും, അരുവായിയിലെ  2 സ്ഥലത്തും റോഡിൽ റീഫ്ലക്ടറുകൾ സ്ഥാപിക്കാനും, അപകടങ്ങളെ സൂചിപ്പിച്ചുള്ള 2 സൈൻ ബോർഡുകൾ  കൂടി സ്ഥാപിക്കാമെന്നും പൊതുമരാമത്ത് അധികാരികൾ ഉറപ്പ് നൽകി.

സമയ ബന്ധിതമായി ഈ പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പൊതുമരാമത്തിനു നിർദ്ദേശവും നൽകികൊണ്ടാണ് മടങ്ങിയത്.


കഴിഞ്ഞ ദിവസം ബൈക്ക് ഇടിച്ഛ് ഒരു വഴിയാത്രികൻ മരണ പെട്ടരുന്നു.

Post a Comment

Previous Post Next Post