പെൻഷൻ മസ്റ്ററിങ് ഈ മാസം 15നകം പൂർത്തിയാക്കണമെന്ന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന അക്ഷയ കേന്ദ്രങ്ങളുടെ യോഗത്തിലാണ് തീരുമാനം.
കിടപ്പുരോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റ് പെൻഷൻ ഗുണഭോക്താക്കൾ നേരിട്ട് അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്തണം. അവസാന സമയത്തേക്ക് മാറ്റിവെച്ചാൽ സാങ്കേതിക തടസ്സങ്ങൾ മൂലം പെൻഷൻ ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്നും അക്ഷയ കേന്ദ്രങ്ങൾ അറിയിച്ചു.


