ആരോഗ്യമാണ് സമ്പത്ത്’ റോട്ടറി എടപ്പാളും യാസ്പ്പോ പൊറുക്കരയും കൂട്ടയോട്ടം നടത്തി


 എടപ്പാൾ:ആരോഗ്യമാണ് സമ്പത്ത്  എന്ന സന്ദേശമുയർത്തി ഓണത്തിനോട് നുബന്ധിച്ച് റോട്ടറി ക്ലബ് എടപ്പാളും യാസ്പ്പോ ക്ലബ് പൊറുക്കരയും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. 



റോട്ടറി ക്ലബ് പ്രസിഡന്റ് പ്രകാശ് പുളിക്കപ്പറമ്പിൽ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.


എടപ്പാളിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പൊറുക്കരയിൽ സമാപിച്ചു. യാസ്പ്പോ പ്രസിഡന്റ് മുഹമ്മദ് സുധീർ, സെക്രട്ടറി വൈഷ്ണവ്, സുമേഷ് എന്നിവർ നേതൃത്വം നൽകി.


മാരത്തോണിലെ വിജയികൾക്ക് വാർഡ് മെമ്പർ അഡ്വ. കെ. വിജയൻ, പ്രകാശ് പുളിക്കപ്പറമ്പിൽ, മുഹമ്മദ് സുമേഷ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.


റോട്ടറി അംഗവും ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജറുമായ പ്രതാപ് എളാട്ട്, സുരേഷ് ബിന്ദു  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post