മികച്ച മലയാള സിനിമക്കുള്ള ദേശീയ അവാർഡ്: താമർ കെ വി യെ അനുമോദിച്ചു


 മികച്ച മലയാള സിനിമക്കുള്ള 72 -മത് നാഷണൽ അവാർഡ് ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും കരസ്തമാക്കിയ "ഫെമിനിച്ചി ഫാത്തിമ "  സിനിമയുടെ നിർമാതാവ് മൂക്കുതല സ്വദേശി താമർ കെ വി യെ എസ് ഡി പി ഐ നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

 

 എസ് ഡി പി ഐ മലപ്പുറം വെസ്റ്റ്‌ ജില്ലാ കമ്മിറ്റിയംഗം സുബൈർ ചങ്ങരംകുളം, നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംനാസ് മൂക്കുതല, കമ്മിറ്റിയംഗം ബീരാൻകുട്ടി മൂക്കുതല, ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ നാസർ എം കെ,മുഹമ്മദ്‌ കെ വി,മുത്തു അയിനിച്ചോട് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post