തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനത്തിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. തിരൂർ ഗൾഫ് മാർക്കറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
പരപ്പനങ്ങാടി ചിറമംഗലം സ്വദേശി തൊട്ടിയിൽ മുബാറക്ക് ഓടിച്ചിരുന്ന ഹുണ്ടായ് കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളും ഉടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. തിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.


