കോഴിക്കോട്: ഓണത്തിരക്കിലും മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിലും പരിമിതികൾക്കിടയിലും ഗതാഗത നിയന്ത്രണം കുറ്റമറ്റ രീതിയിൽ നിർവഹിച്ചതിനും തുഫാൻ പദ്ധതിയുടെ പ്രായോഗിക നടപടികൾ ഫലപ്രദമായി നടപ്പാക്കിയതിനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസിനെ ആദരിച്ചു.
ആർക്കോളജി ആൻഡ് ഹെൽത്ത് അസോസിയേഷനും മലബാർ ഡെവലപ്മെന്റ് കൗൺസിലും സംയുക്തമായാണ് ആദരിച്ചത്. എം.ഡി.സി. പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി പൊന്നാട അണിയിച്ചു. എൻജിനീയർ ടി.പി.എം. ഹാഷിർ അലി, ഗിന്നസ് ലത്തീഫ്, കെ. സൂരജ് എന്നിവർ ചേർന്ന് കമ്മീഷണർക്ക് ഉപഹാരവും നൽകി.
ഷെവലിയാർ സി.ഇ .ചാക്കുണ്ണി നിവേദനം നൽകി പോലീസ് കമ്മീഷണർ ചെയർമാനും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ജനറൽ കൺവീനറുമായി ജില്ലാ ഭരണകൂടം, ആർ.ടി.ഒ., കെ.എസ്.ഇ.ബി., കോർപ്പറേഷൻ, വ്യാപാര-വ്യവസായ മേഖല, സന്നദ്ധ സംഘടനകൾ, ലോറി-ബസ്-ഓട്ടോ ഉടമകൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ചേംബർ ഓഫ് കൊമേഴ്സ് എന്നിവയെ ഉൾപ്പെടുത്തി നേരത്തെ പ്രവർത്തിച്ചിരുന്ന ട്രാഫിക് ഉപദേശക സമിതി പുനഃസ്ഥാപിക്കണമെന്നും ചടങ്ങിൽ ആവശ്യപ്പെട്ടു.


