ആയിരകണക്കിന് വിശ്വാസികൾക്ക് ആശ്വാസത്തിന്റെ പൊൻവെളിച്ചം ഏകി അമ്മയുടെ തിരുനട അടച്ചു.


 കോട്ടയം :എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7 ന് ; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ  ദൈവമാതാവ് ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് നിൽക്കുന്ന ചായചിത്രം അടങ്ങുന്ന തിരുനട സ്ലീബാ പെരുന്നാൾ ദിവസമായ ഇന്ന് സന്ധ്യാ നമസ്ക്കാരത്തോടെ അടച്ചു.


ശുശ്രൂഷകൾക്ക് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായും, ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ അഭിവന്ദ്യ കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായും മുഖ്യ കാർമ്മികരായി.

Post a Comment

Previous Post Next Post