ഒരു കിലോ എം.ഡി.എം.എയുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും നിലമ്പൂർ സ്വദേശിയായ യുവാവും പിടിയിൽ


 പന്തിരങ്കാവിൽ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശികളായ സി.അജ്മൽ (32), തിരുവമ്പാടിപ്പുറം മലയിക്കൽ സ്വദേശിയും നഴ്സിംഗ് വിദ്യാർത്ഥിയുമായ പി.സൂര്യ (23) എന്നിവരെ ഡൽഹി നാരായണിയിലെ ഹരിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. നഴ്സിംഗ് വിദ്യാർത്ഥി സൂര്യയും അജ്മലും 60 ഗ്രാം വീതം വിൽക്കുന്നത് 10 കിലോ എം.ഡി.എം.എയാണ്.


ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ മേയ് ഒന്നിന് പന്തിരങ്കാവ് കാപ്പ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് പോലീസ് ഒരുകിലോ എം.ഡി.എം.എ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർഷാദ് (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.


ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഡൽഹിയിൽ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നതെന്ന വിവരം അജ്മലിന്റെയും സൂര്യയുടെയും പക്കൽ നിന്നും പുറത്തുവന്നത്.


തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിൽ സൂര്യയുടെ പേരിലുള്ള ആഡംബര ഫ്ലാറ്റിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റിൽ നിന്ന് ലഹരിമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റൽ സ്കെയിൽ, പാക്കിംഗ് സീൽ, 5000ത്തിലധികം നിബ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധിയി എ.ടി.എം കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഒരേ ആഴ്ചയിലും പത്ത് കിലോയിലധികം എം.ഡി.എം.എ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നതായി പ്രതികൾ മൊഴി നൽകി. ഡൽഹിയിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. നാല് മാസത്തിനിടെ അഞ്ച് കോടിയിലധികം മൂല്യമുള്ള ലഹരി ഇടപാടുകൾ പ്രതികൾ നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post