ലിറ്റിൽ സയൻ്റിസ്റ്റ് ക്യാമ്പിന് തുടക്കമായി


 എടപ്പാൾ :പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം 2026 - 2027 വാർഷിക പദ്ധതിയിൽ നൂതന പ്രൊജക്റ്റ് ആയി ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയായ ലിറ്റിൽ സയന്റിസ്റ്റ് ശാസ്ത്രയാൻ കുട്ടികളുടെ ശാസ്ത്ര കോൺഗ്രസ് ക്യാമ്പിൻ്റെ ഉദ്ഘാടനം  ശാസ്ത്ര സാഹിത്യകാരനും ശാസ്ത്ര പ്രചാരകനുമായ പ്രൊഫ.കെ.പാപ്പൂട്ടി നിർവഹിച്ചു. സെപ്റ്റംബർ 19 , 20 , 21 തീയതികളിൽ കെഎംജിയുപിഎസ് തവനൂരിൽ വിവിധ സെഷനുകളിലായി ആണ് ക്യാമ്പ്  സംഘടിപ്പിക്കുന്നത്   ശാസ്ത്ര ബോധമുള്ള ഒരു പുതിയ തലമുറ വളർന്ന് വരുക എന്നത് സമൂഹത്തിൻ്റെ ആവശ്യമാണെന്നും ഇത്തരത്തിലുള്ള പദ്ധതികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.കെ.പാപ്പൂട്ടി  സംസാരിച്ചു. ബ്ലോക്ക് പ്രസിഡൻറ് എ പി വിമൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് അഡ്വ ആർ ഗായത്രി അധ്യക്ഷത വഹിച്ചു. നിരീക്ഷണം പരീക്ഷണം വിശകലനം നിർമ്മാണം തുടങ്ങി സയൻസിനെ പ്രവർത്തനാ അനുഭവങ്ങളിലൂടെ അറിയാനുള്ള അവസരമാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഈ ക്യാമ്പിലൂടെ ഒരുക്കുന്നതെന്നും ഭാവിയിൽ നിരവധി ശാസ്ത്രജ്ഞൻമാർ വളർന്നു വരട്ടെ എന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴിയിൽ, ബ്ലോക്ക് അംഗങ്ങളായ നൗഫൽ പി പി, സൗമ്യ എം, മുഹമ്മദ് ഹർഷദ് ഫജർ , ഷീന മൈലാഞ്ചി പറമ്പിൽ , ഫർഹാന, തവനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനിവാസൻ എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ കെ എസ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post