മാറഞ്ചേരി : കാഞ്ഞിരമുക്ക് തോന്നിക്കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു. ക്ഷേത്ര കമ്മിറ്റി വേണ്ടി പള്ളത്ത് രഘുദാസ് പൊന്നാട അണിയിച്ചു. കമ്മിറ്റി അംഗം തെക്കേപ്പുറക്കൽ സേതുമാധവൻ മൊമന്റോ നൽകി.
ചടങ്ങിൽ അമ്പിളി സോമൻ, ക്ഷേത്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി ടി.പി. പ്രദീപ്, കമ്മിറ്റി അംഗം സുധാകരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.


