കുന്നംകുളം ചൊവ്വന്നൂർ കുട്ടംകുളത്തിൽ ഗൃഹനാഥയുടെ മൃതദേഹം കണ്ടെത്തി.


 കുന്നംകുളം ചൊവ്വന്നൂർ കുട്ടംകുളത്തിൽ ഗൃഹനാഥയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ സ്വദേശി മുതിരംപറമ്പത്ത് വീട്ടിൽ 66 വയസ്സുള്ള രാഗിണിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്ക്‌കാരം നടത്തും.


ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബ്രിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാമ് മൃതദേഹം പുറത്തെടുത്തത്.

Post a Comment

Previous Post Next Post