കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിലെ കവർച്ച; പ്രതി പിടിയിൽ.

കുന്നംകുളം:തെക്കേപ്പുറം ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും മോഷണപോയ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടി. ചാവക്കാട് പേരകം മല്ലാട് സ്വദേശി പുതു വീട്ടിൽ 50 വയസ്സുള്ള മനാഫ് ആണ് പിടിയിലായത്.

സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച അന്വേഷണം ഊർജ്ജതമാക്കിയിരുന്നു. ഇതിനിടയായിരുന്നു എറണാകുളം വടക്കേക്കരയിൽ നിന്ന് പ്രതിയെ പിടികൂടിയത്. സിസിടിവി നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ഫുഡ് പ്രിൻ്റും ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പ്രതി പിടിയിലായത്.

Post a Comment

Previous Post Next Post