ചങ്ങരകുളത്ത് പ്രഥമ എ ഐ സംരംഭത്തിന് വ്യവസായ എ ഐ വകുപ്പ് മന്ത്രി തുടക്കം കുറിച്ചു


 ചങ്ങരംകുളം : യുകെ ആസ്ഥാന മായി  പ്രവർത്തിച്ചുവരുന്ന ഫങ് സ്റ്റുഡിയോ കമ്പനിയുടെ ഇന്ത്യയിലെ പ്രഥമ സംരംഭം ചങ്ങരംകുളത്ത് തുടക്കം കുറിച്ചു. കേരള വ്യവസായ ഐടി എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു. യുകെയിൽ പഠിച്ച യുവ  സംരംഭകരായ മുഹമ്മദ് ത്വയ്യിബ് മുഹമ്മദ് ഷാനിബ് ആദിൽ ജുബൈർ റിയാൻ റോഷൻ അനസ് ഷുഹൈബ് ബക്ക മുഹമ്മദ് സുഹൈൽ നിഖിൽ വിജയൻ  എന്നിവരാണ് ഫൺ ടക്ക് സ്കൂൾ എന്ന ഏ ഐ സ്ഥാപനത്തിന്റെ പ്രമോട്ടർമാർ. സ്ഥാപനങ്ങളുടെ ഓട്ടോമേഷൻ ട്രെയിനിങ് സോഫ്റ്റ്‌വെയർ തയ്യാറാക്കൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഇ സ്കൂൾ എന്നിവയാണ് പ്രധാന സേവനങ്ങൾ യുകെയിലും യുഎസ് ലും ഇന്ത്യയിലും സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു അടുത്തത് യുഎഇയിൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.നഗരങ്ങളിലെ ഐടി സംരംഭങ്ങൾ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇവരുടെ പ്രഥമ പ്രധാനപ്പെട്ട ലക്ഷ്യം മറ്റാരും ധൈര്യപ്പെടാത്ത ഗ്രാമീണ മേഖലയിലേക്കുള്ള ചൂടുവെപ്പ് പുതുമയുള്ളതാണെന്നും കേരളത്തിന്റെ ഗ്രാമങ്ങളും ഇനിമുതൽ ഐ ടി അധിഷ്ഠിത സംരംഭങ്ങൾ തുടങ്ങാനുള്ള നല്ല അവസരം ആണെന്നും മന്ത്രി പ്രസ്താവിച്ചു

Post a Comment

Previous Post Next Post