നിയന്ത്രണം വിട്ട് മറിഞ്ഞ കാർ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു.


 മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു.

ബൈക്ക് യാത്രികയായ മണപ്പാടം പട്ടോല സ്വദേശിനി ലത (48) ആണ് മരിച്ചത്. വട്ടക്കല്ല് ആറാംകല്ല് ഭാഗത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 30 മീറ്ററോളം മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. കാർ പിന്നീട് സർവീസ് റോഡിലേക്ക് തെറിച്ചു വീണു. ലതയുടെ മകൻ വിഷ്‌ണു, കാറിലുണ്ടായിരുന്ന കല്ലിങ്കൽപ്പാടം സ്വദേശികളായ യുവാക്കളും പരിക്കേറ്റ് ചികിത്സയിലാണ്.

Post a Comment

Previous Post Next Post