എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് റോട്ടറി ക്ലബ് എടപ്പാൾ പേഷ്യന്റ് എക്സാമിനേഷൻ ടേബിൾ നൽകി. റോട്ടറി ക്ലബ്ബിന്റെ കമ്മ്യൂണിറ്റി ഹെൽത്ത് കെയർ പദ്ധതിയുടെ ഭാഗമായാണ് ഉപകരണം കൈമാറിയത്.
റോട്ടറി ക്ലബ് പ്രസിഡന്റ് പ്രകാശ് പുളിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, മെഡിക്കൽ ഓഫീസർ ഡോ. സിൻസിക്ക് എക്സാമിനേഷൻ ടേബിൾ കൈമാറി. അസിസ്റ്റന്റ് ഗവർണർ ദിലീപ് കുമാർ നന്ദി പറഞ്ഞു.
നഴ്സിങ് ഓഫീസർ രജിത, സെക്രട്ടറി സന്തോഷ് കെ.വി., വൈസ് പ്രസിഡന്റ് പ്രതാപ് ഇ., എക്സിക്യൂട്ടീവ് അംഗം സുരേഷ് ബിന്ദുസ്റ്റീൽസ്, ആൻസ് രമ്യ പ്രകാശ് എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യസേവനം ഉറപ്പാക്കുന്നതിനായി കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമെന്ന് റോട്ടറി ഭാരവാഹികൾ അറിയിച്ചു.


