കുന്നംകുളത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.കുന്നംകുളം ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്താണ് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം നടന്നത് .അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.15 നായിരുന്നു അപകടം.കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു.


