തൃശൂർ പേരാമംഗലത്ത് എം ഡി എം എ യും കഞ്ചാവുമായി 19 കാരൻ പിടിയിൽ


 തൃശ്ശൂർ പേരാമംഗലത്ത് എംഡി എം എയും, കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടൂർ ഏഴാംകല്ല് സ്വദേശി സഞ്ജയ് (19) ആണ് പിടിയിലായത്. 11 ഗ്രാം എംഡിഎംഎയും, 7 ഗ്രാം കഞ്ചാവും  പിടികൂടി. ചിറ്റിലപ്പിള്ളി റോഡിലെ ഹോട്ടൽ മുറിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഒരാഴ്ചയായി ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്നും കഞ്ചാവും ചെറിയ പാക്കറ്റുകളിൽ ആക്കി വിൽപ്പന നടത്തിവരികയായിരുന്നു. സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. യുവാവിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മറ്റൊരു യുവാവിനായി  പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post