കെ.എം.പി.യു കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമം നടത്തി;പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


 മുക്കം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമപ്രവർത്തകർക്കായുള്ള പ്രത്യേക ക്ലാസും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു


മുക്കം സി.ടി.വി. ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ നടന്ന സംഗമം

 തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.


യാഥാർഥ്യം പരിശോധിക്കാതെ നൽകുന്ന വാർത്തകൾ മാധ്യമപ്രവർത്തകർക്കെതിരായ വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ടെന്നും അതിനാൽ വാർത്തകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂവെന്നും എം.എൽ.എ. പറഞ്ഞു.


കെ.എം.പി.യു. സംസ്ഥാന സെക്രട്ടറി വി സൈയ്ദ് അധ്യക്ഷത വഹിച്ചു.


 റഫീഖ് തോട്ടുമുക്കം, എ.പി. മുരളീധരൻ, മുഹമ്മദ് കക്കാട്, ഉമറലി എടവണ്ണപ്പാറ, അൻവർ വാഴക്കാട്, ഫാസിൽ തിരുവമ്പാടി എന്നിവർ സംസാരിച്ചു.



തുടർന്ന് മാധ്യമപ്രവർത്തനത്തിനിടെ നേരിടുന്ന സൈബർ പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ അഡ്വ. സാദിഖലി ഏറിക്കോട് ക്ലാസെടുത്തു.


പുതിയ ജില്ലാ ഭാരവാഹികളായി മുരളീധരൻ മാഷ് (മാതൃഭൂമി) പ്രസിഡന്റായും റഫീഖ് തോട്ടുമുക്കം (സി.ടി.വി.) സെക്രട്ടറിയായും എൻ. ശശികുമാർ (കേരള കൗമുദി) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

Previous Post Next Post