റാസൽഖൈമ: യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് ജെൻസോ 2026 ഡിസംബർ 2ന് അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലിൽ നടക്കും.
ഫാമിലി കോൺഫറൻസിന്റെ ലോഗോ കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹരികുമാറിന് നൽകി പ്രകാശനം ചെയ്തു.
യു.എ.ഇ പാത്രിയാർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട്, ഫാ. ബേസിൽ ബേബി, സോണൽ സെക്രട്ടറി സന്ദീപ് ജോർജ്, സഭ മാനേജിങ് കമ്മിറ്റി അംഗം സണ്ണി എം. ജോൺ, എസ്.ഒ.സി.വൈ.എ ഭാരവാഹികളായ ഷെറിൻ കെ. എൽദോ, ബേസിൽ വർഗീസ്, ബിജു രാജു, ഇടവക ഭാരവാഹികളായ സന്തോഷ് അലക്സാണ്ടർ, അനൂപ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
യു.എ.ഇ മേഖലയിലെ വിവിധ ദൈവാലയങ്ങളിൽ നിന്നായി ആയിരത്തിലേറെ വിശ്വാസികൾ ഫാമിലി കോൺഫറൻസിൽ പങ്കെടുക്കും.


