മുക്കുപണ്ടം പണയം വെക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ


 തിരൂർ: ബീരാഞ്ചിറയിലെ തൃപ്രങ്ങോട് സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് കമ്മുക്ക് മസ്ജിദിന് സമീപം താമസിക്കുന്ന മണ്ണുപറമ്പിൽ ഹുസൈൻ (53) ആണ് അറസ്റ്റിലായത്.


കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് ഹുസൈൻ ബാങ്കിലെത്തിച്ച് സ്വർണനിറത്തിലുള്ള വള പണയം വെക്കാൻ ശ്രമിക്കുന്നതിനിടെ അപ്രൈസർ പരിശോധിച്ച് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ബാങ്ക് അധികൃതർ തിരൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് ബാങ്കിലെത്തി അപ്രൈസറെ കൊണ്ട് വള പരിശോധിപ്പിച്ചു. 12.69 ഗ്രാം തൂക്കമുള്ള വള സ്വർണമാണോ എന്ന് പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചു.

തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ഇക്ബാൽ പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.സി.പി.ഒ അരുൺ, സി.പി.ഒ ടോണി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post