ഭക്ത‌ിയിൽ ലയിച്ച് കോതമംഗലം; ജന നിബിഡമായി കന്നി 20 പെരുന്നാൾ


 കോതമംഗലം :സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മോർ തോമാ യാക്കോബായ സുറിയാനി ചെറിയ പള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാൾ ഇന്നു സമാപിക്കും. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവായുടെ 341-ാം ഓർമപ്പെരുന്നാളാണ് 10 ദിവസം കൊണ്ടാടിയത് 


പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും, ഡോ. മോർ സേവേറിയോസ്  ഏബ്രഹാം വലിയ മെത്രാപ്പൊലീത്ത, ഡോ. മോർ തിമോത്തിയോസ് തോമസ് എന്നി മെത്രാപ്പോലീത്തന്മാരും വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  മാർ യൂലിയോസ് ഏലിയാസ്,  ഡോ. മോർ അന്തീമോസ് മാത്യുസ് എന്നീ മെത്രാപ്പോലീത്തന്മാരും ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് പരിശുദ്ധ ബാവായുടെ പാദസ്പർശനമേറ്റ ചക്കാലക്കുടിയിൽ നിർമിച്ച ചാപ്പലിലേക്ക് പ്രദക്ഷിണം നടത്തി. നേർച്ചസദ്യയുമുണ്ടായിരുന്നു. ചടങ്ങുകൾക്കു ശേഷം പള്ളി ഉപകരണങ്ങൾ തിരികെ മേമ്പുട്ടിലേക്ക് കൊണ്ടുപോയി.


ഇന്ന് രാവിലെ 6.30 നടത്തപ്പെട്ട വിശുദ്ധ കുർബ്ബായ്ക്ക് ഡോ. മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. 8.30ന് രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്ക് മോർ അപ്രേം മാത്യൂസ് മെത്രാപ്പോലീത്താ കാർമികത്വം വഹിച്ചു. തുടർന്ന് ഗജവീരന്മാർ പരിശുദ്ധ ബാവായുടെ കബർ വണങ്ങുവാൻ എത്തി. ഇന്ന് വൈകുന്നേരം 4 മണിക്ക്‌ യൽദോ ബാവായുടെ ഓർമപ്പെരുന്നാളിന് കൊടി ഇറങ്ങും. വൈകിട്ട് 6 മണിക്ക്‌ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് മോർ യൂലിയോസ് ഏലിയാസ് മെത്രാന്മലീത്ത കാർമികത്വം വഹിക്കും. ഒക്ടോബർ 11 ഞായറാഴ്ച്ച വരെ ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post