മലബാർ ഭദ്രാസന കുന്നംകുളം സെന്ററിന്റെ 24-ാമത് കൺവൻഷൻ സമാപിച്ചു


നാലു ദിവസങ്ങളിലായി നടന്നു വന്ന മലങ്കര മാർത്തോമ്മാ സുറിനായി സഭ മലബാർ ഭദ്രാസന - കുന്നംകുളം സെൻ്ററിന്റെ ഇരുപത്തി നാലമത് കൺവൻഷൻ സമാപിച്ചു.അക്കിക്കാവ് ദീനബന്ധു മിഷൻ കേന്ദ്രത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് ഉദ്ഘാടനം നടത്തിയ കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി കോഴിക്കോട് സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെ റവ. അനീഷ് തോമസ് തോമസ്, ബ്രദർ സാം ഡോ. വർഗീസ് തോമസ്, ഷീന ബിജു, റവ വറ്റ് സുനിൽ മാത്യു എന്നിവർ വചന സന്ദേശം നൽകി. സന്നദ്ധ സുവിശേഷസംഘം, സേവികാസംഘം, സീനിയർ സിറ്റീസൺ, വിഡോസ് ഫെലോഷിപ് എന്നിവരുടെ യോഗം ഉണ്ടായിരുന്നു.സമാപനദിവസമായ ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഡൽഹി ഭദ്രാസന അധ്യക്ഷൻ സഖറിയാസ് മാർ അപ്രേം മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നടന്ന മാർത്തോമ്മാ കുടുംബസംഗമത്തിന് ഡോ.മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷത വഹിച്ചു. കുന്നംകുളം സെന്റർ മാർത്തോമ്മാ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. എല്ലാദിവസവും യോഗാനന്തരം സ്നേഹവിരുന്നും ഉണ്ടായിരുന്നു. നാലു ദിവസങ്ങളിലായി നടന്ന കൺവെൻഷന് പ്രസിഡന്റ് റവ. ലിനു ജോർജ്, ജനറൽ കൺവീനർ പി.സി. റോബർട്ട്, ട്രഷറർ ഡോ.സി.ഡി.ലതി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post