കടവല്ലൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ കടവല്ലൂരിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘സർഗം 2K26’ കലോത്സവത്തിന്ചൊവ്വതുടക്കമാകും. ഒക്ടോബർ 6, 7 ചൊവ്വ , ബുധൻ തീയതികളിലാണ് കലോത്സവം നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം പ്രമോദ് മാസ്റ്റർ കലോത്സവം ഉദ്ഘാടനം ചെയ്യും. കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമ്മൻ അധ്യക്ഷത വഹിക്കും. കഥകളി കലാകാരൻ രാജീവൻ പീശപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുക്കും.
വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ കലാമത്സരങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ കലോത്സവത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ സ്കൂളിൽ പൂർത്തിയായി.


