കണ്ണൻ പന്താവൂരിനെ ആദരിച്ചു


 എടപ്പാൾ : വല്ല്യാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രമോദ് മൊമന്റോ നൽകി. പ്രസിഡന്റ് കെ. ഷാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.


എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറി, കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ്, ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ് കണ്ണൻ പന്താവൂർ.

Post a Comment

Previous Post Next Post