പാനമയിൽ ശക്തമായ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്


 പാനമ സിറ്റി: പാനമയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. വ്യാപക നാശനഷ്ടമെന്നാണ് പ്രാഥമിക റിപ്പോർട്ട്. റെയിൽ, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്.മധ്യ-തെക്കൻ പനാമയിലെ പിറ്റാലോസ അരീബ എന്ന ചെറിയ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിക്കടിയിൽ 12 കിലോമീറ്റർ മാത്രം താഴ്ചയിലാണ് ഉണ്ടായത് എന്നതിനാൽ ഇതിന്റെ ആഘാതം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നാൽപ്പതോളം തുടർ ചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്.ഏകദേശം 200 കിലോമീറ്റർ അകലെയുള്ള പാനമ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെക്സിക്കോ മുതൽ പെറു വരെയുള്ള കിഴക്കൻ പസഫിക് തീരങ്ങളിൽ സുനാമി തിരമാലകൾ അടിച്ചു വീശാൻ സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഈ ഭൂകമ്പത്തെ തുടർന്ന് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്.

Post a Comment

Previous Post Next Post